രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ആഴ്ചയാണ് വര്‍ധന രേഖപ്പെടുത്തുന്നത്. വിദേശ കറന്‍സി ആസ്തികളിലാണ് മുഖ്യമായും വര്‍ധന രേഖപ്പെടുത്തിയത്. 821.30 കോടി ഡോളറിന്റെ വര്‍ധനയോടെ വിദേശ കറന്‍സി ആസ്തികളുടെ മൂല്യം 57,981.30 കോടി ഡോളറായി. സെപ്റ്റംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 889.5 കോടി ഡോളറിന്റെ വര്‍ധനയുമായി കരുതല്‍ ശേഖരം 64,245.30 കോടി ഡോളറിലെത്തി റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →