ബാലന്റെ സൈക്കിൾ മോഷണം പോയ സംഭവത്തിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം

ഇടുക്കി: വണ്ണപ്പുറത്ത് പത്തുവയസ്സുകാരന്റെ സൈക്കിൾ മോഷണം പോയ സംഭവത്തിൽ പൊലീസിനെതിരെ കുടുംബം. മോഷണം പോയ സൈക്കിൾ ആക്രികടയിൽ വിറ്റ ആളെക്കുറിച്ച് വ്യക്തമായ തെളിവ് കിട്ടിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം.

കുഞ്ഞ് ആൽബർട്ട് ആശിച്ചുവാങ്ങിയ സൈക്കിൾ ഓടിച്ച് കൊതി തീരും മുമ്പെയാണ് മോഷണം പോയത്. ആ സൈക്കിൾ ആറ് മാസങ്ങൾക്കപ്പുറം വീടിനടുത്തെ ആക്രികടയിൽ നിന്ന് കണ്ട് കിട്ടി. അന്വേഷിച്ചപ്പോൾ അയൽവാസിയായ ആളാണ് ഇതിവിടെ വിറ്റതെന്ന് മനസ്സിലായി.ഉടനെ ആൽബർട്ടിന്റെ അച്ഛൻ കാളിയാർ പൊലീസിൽ പരാതി നൽകിയെങ്കിലും സൈക്കിൾ വിട്ടുകിട്ടാനോ, പ്രതിയെ പിടികൂടാനോ നടപടിയുണ്ടായില്ല

ഇതോടെ ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകിയിരിക്കുകയാണ് ആൽബർട്ടും കുടുംബവും.അതേസമയം സംഭവം നടന്നത് മുൻ ഇൻസ്പെക്ടറുടെ കാലത്താണെന്നും,പുതുതായി ചാർജെടുത്ത താൻ കേസ് അന്വേഷിച്ച് വരികയാണെന്നുമാണ് കാളിയാർ ഇൻസ്പെക്ടറുടെ വിശദീകരണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →