ജൂഡ് ആൻറണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രത്തിലൂടെ തുള്ളി കളിക്കുന്ന കുഞ്ഞി പുഴുവായി ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച വൃദ്ധി വിശാൽ ഇനി കടുവ യിലൂടെ പ്രിഥ്വിരാജിന്റെ മകളായി എത്തുന്നു. മാസ്റ്റേഴ്സിലെ വാത്തി കമിങ് എന്ന ഡാൻസ് വീഡിയോയിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഈ മിടുക്കി കുട്ടിയുടെ തുള്ളി കളിക്കുന്ന കുഞ്ഞി പുഴു എന്ന ഡയലോഗ് സോഷ്യൽമീഡിയയുടെ ഇഷ്ട ഡയലോഗ് ആയി മാറിയിട്ടുണ്ട്.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റയും ഗായത്രിയുടെ മകളായ വൃദ്ധിയുടെ കുട്ടിത്തം മാറാത്ത തുളുമ്പുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നു. ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്.

