അബുദാബി: ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്സിന്റെ രണ്ട് ഡോസും എടുത്ത ഇന്ത്യയടക്കം 15 രാജ്യങ്ങളില്‍നിന്നുള്ള താമസ വിസക്കാര്‍ക്ക് നാളെ മുതല്‍ യു.എ.ഇയില്‍ പ്രവേശനം അനുവദിക്കും. ആറു മാസത്തിലധികം രാജ്യത്തിനു പുറത്ത് താമസിച്ച വാക്സിന്‍ കുത്തിവച്ച എല്ലാ താമസ വിസക്കാര്‍ക്കും തിരിച്ചുവരാമെന്ന് ദേശീയ ദുരന്ത നിവാരണ സമിതിയും യു.എ.ഇ. താമസ – കുടിയേറ്റ വകുപ്പും വ്യക്തമാക്കി. ഐ.സി.എ. സൈറ്റില്‍ വാക്സിന്‍ സര്‍ടിഫിക്കറ്റ് അപ്ലോഡ് ചെയ്താല്‍ യാത്രാനുമതി ലഭിക്കും.
ഇന്ത്യയ്ക്കു പുറമേ പാകിസ്താന്‍, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്നാം, നമീബിയ, കോംഗോ, ഉഗാണ്ട, സിയേറ ലിയോണ്‍, െലെബീരിയ, ദക്ഷിണാഫ്രിക്ക, നൈജീരിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രാവിലക്കാണു നീക്കിയത്. എന്നാല്‍, രാജ്യത്ത് പ്രവേശിക്കും മുമ്പ് ആര്‍.ടി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധമാണ്.

