കോപ്പന്‍ഹേഗന്‍: കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയ ആദ്യ ഇയു രാജ്യമായി ഡെന്മാര്ക്ക്. ഓഗസ്റ്റ് 14 മുതല്‍, പൊതുഗതാഗത സംവിധാനത്തില്‍ മാസ്ക് നിര്‍ബന്ധമല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് ശേഷം സെപ്റ്റംബര്‍ 1 മുതല്‍ നിശാക്ളബ്ബുകള്‍ അടക്കമുള്ള വിനോദ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുകയും ചെയ്തിരുന്നു, പിന്നീട് പൊതു യോഗങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും നീക്കി.രാജ്യത്തെ 74.3 ശതമാനം ജനങ്ങളും വാക്സിന് സ്വീകരിച്ചതിന് പിന്നാലെയാണ് എല്ലാ നിയന്ത്രണങ്ങളും രാജ്യം ഒഴിവാക്കിയത്. 5.8 മില്യനാണ് ഡെന്മാര്ക്കിലെ ജനസംഖ്യ. എങ്കിലും പ്രതിദിനം ശരാശരി 540 പുതിയ കോവിഡ് കേസുകള്‍ മാത്രമാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്.കോവിഡ് രോഗബാധ നിയന്ത്രണ വിധേയമായതിനാലും, വാക്സിനേഷന് നിരക്ക് ഉയര്‍ന്നതിനാലുമാണ് രാജ്യത്തെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതെന്ന് ഡെന്മാര്ക്ക് ആരോഗ്യമന്ത്രി മാഗ്നസ് ഹ്യൂനിക്കെ പറഞ്ഞു. എന്നാല്‍ കോവിഡില്‍ നിന്നും രാജ്യം ഇതുവരെ പൂര്‍ണമായും സ്വതന്ത്രമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയ ആദ്യ ഇയു രാജ്യമായി ഡെന്മാര്ക്ക്
