കോഴിക്കോട്: വടകര താലൂക്കില്‍ 1,71,365 പേര്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ നല്‍കി

കോഴിക്കോട്: വടകര താലൂക്കില്‍ ആകെയുള്ള 1,76,671  റേഷന്‍ കാര്‍ഡുകളില്‍ 1,71,365 പേര്‍ക്ക് (97%) സൗജന്യ ഭക്ഷ്യ കിറ്റുകള്‍ നല്‍കിയെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആകെയുള്ള 9566 എഎവൈ കാര്‍ഡുകളില്‍ 9155 പേരും, 66126 മുന്‍ഗണന കാര്‍ഡുകളില്‍ 63,991 കാര്‍ഡുടമകളും 56,817 സബ്‌സിഡി കാര്‍ഡുകളില്‍ 55,254 കാര്‍ഡുടമകളും, 44162 പൊതു വിഭാഗം സബ്‌സിഡി രഹിത കാര്‍ഡുകളില്‍ 42965 പേരും കിറ്റുകള്‍ വാങ്ങി.

എഎവൈ  വിഭാഗത്തില്‍ 411 പേരും മുന്‍ഗണന വിഭാഗത്തില്‍ 2135 പേരും സബ്‌സിഡി വിഭാഗത്തില്‍ 1563 പേരും പൊതു വിഭാഗം സബ്‌സിഡി ഇതര വിഭാഗത്തില്‍ 1197 പേരും ആഗസ്റ്റിലെ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വാങ്ങിയിട്ടില്ല. കഴിഞ്ഞ മൂന്നു മാസമായി റേഷന്‍ ഭക്ഷ്യ ധാന്യങ്ങള്‍, സൗജന്യ കിറ്റ് എന്നിവ വങ്ങിക്കാത്ത എഎവൈ, മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് റേഷന്‍ ഭക്ഷ്യ ധാന്യങ്ങള്‍ ആവശ്യമില്ലെന്ന നിഗമനത്തില്‍ ഇത്തരം കാര്‍ഡുകളെപ്പറ്റി അന്വേഷണം നടത്തി റദ്ദ് ചെയ്യുന്ന നടപടികള്‍ ഉടനെ സ്വീകരിക്കുന്നതാണെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →