ആലപ്പുഴ: പാല്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍: ഓണ്‍ലൈന്‍ പരിശീലനം

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പ്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 11 മുതല്‍ ‘പാലില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ (ക്രീം, വെണ്ണ, നെയ്യ്) എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റിലൂടെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ ഒന്‍പതിന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്സ് ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരത്തിന് ഫോണ്‍: 0476 2698550.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →