വയനാട്: പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി: അപേക്ഷ ക്ഷണിച്ചു

വയനാട്: 2020-21  അദ്ധ്യയന  വർഷം  എസ് എസ് എൽ സി / പ്ലസ്ടു /വി.എച്ച്.എസ്. സി /ഡിപ്ലോമ /ടി.ടി.സി /പോളി ടെക്നിക് /ഡിഗ്രി /പി ജി /പ്രൊഫഷണൽ കോഴ്സുകൾക്ക് ഫസ്റ്റ് ക്ലാസ്/ഡിസ്റ്റിംഗ്ഷൻ/ നിശ്ചിത ഗ്രേഡ്  നേടി വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാർത്ഥികളിൽ നിന്നും പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾ ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട്  അനുബന്ധ രേഖകൾ  സഹിതം കാലതാമസം കൂടാതെ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും സമർപ്പിക്കണം. കൂടുതൽ   വിവരങ്ങൾക്ക്  ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ജില്ലാ പട്ടികജാതി വികസന ഓഫീസ് – 04936 203824, ബ്ലോക്ക് പട്ടികജാതി  വികസന ഓഫീസ് കൽപ്പറ്റ – 04936 208099, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പനമരം – 04935 220074, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മാനന്തവാടി -04935 241644., ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് സുൽത്താൻ ബത്തേരി – 04936 221644.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →