പട്ടികവർഗ യുവതിയുടെ ഒന്നര ഏക്കറിലെ ഏലംകൃഷി വനംവകുപ്പ് നശിപ്പിച്ചതായി പരാതി

മാങ്കുളം: ഇടുക്കി കമ്പനിക്കുടിയിൽ പട്ടികവർഗ യുവതി പാട്ടത്തിന് കൃഷിചെയ്യുന്ന ഏലം കൃഷി വനംവകുപ്പ് വെട്ടിനശിപ്പിച്ചു. കുറത്തിക്കുടി സ്വദേശിയായ മായാ അഭിലാഷിന്റെ ഒന്നര ഏക്കറിൽ ഉള്ള ഏലച്ചെടികളാണ് നശിപ്പിച്ചത്. ഇവർ കമ്പനിക്കുടിയിൽ നാല് ഏക്കർ സ്ഥലമാണ് പാട്ടത്തിന് എടുത്ത് കൃഷി ചെയ്യുന്നത്. ഇതിൽ ഒന്നര ഏക്കറിലെ ചെടികളാണ് നശിപ്പിച്ചത്. വിളവെടുപ്പ് കഴിഞ്ഞ ഉടനെയാണ് ചെടികൾ നശിപ്പിച്ചത്. സംഭവത്തിൽ മായ മൂന്നാർ ഡിവൈ.എസ്.പിക്ക് പരാതി നൽകി. പട്ടികവർഗവകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്നാണ് പറയുന്നത്.

കമ്പനിക്കുടി സ്വദേശിയായ സ്ഥലത്തിന്റെ ഉടമയും മായയും തമ്മിൽ കേസ് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഉണ്ടായ കോടതി ഉത്തരവിനെ തുടർന്നാണ് നടപടിയെന്ന് വനംവകുപ്പ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →