കുന്നംകുളം നഗരസഭയില്‍ അസി.എഞ്ചിനീയറില്ലാത്തതിനാല്‍ പൊതുമരാമത്തു പണികള്‍ സ്‌തംഭിച്ചു

കുന്നംകുളം : നരസഭയിലെ പൊതുമരാമത്ത്‌ വിഭാഗത്തില്‍ അസി. എഞ്ചിനീയറില്ലാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. മുമ്പുണ്ടായിരുന്ന എഞ്ചിനീയറെ ശിക്ഷാനടപടിയുടെ ഭാഗമായി ഒരുമാസം മുമ്പ്‌ സ്ഥലം മാറ്റിയിരുന്നു. പകരം എഞ്ചിനീയറെ ഇതുവരെ പോസ്റ്റ് ചെയ്‌തിട്ടില്ല.

2021 ജൂലൈ 30നാണ്‌ എഇ യെ സ്ഥലം മാറ്റിയത്‌. പകരം രണ്ടുപേരെ നിയോഗിച്ചെങ്കിലും അവര്‍ ചുമതലയേല്‍ക്കാന്‍ തയ്യാറായിട്ടില്ല. പാലക്കാട്‌ ജില്ലയില്‍ നിന്നാണ്‌ പുതിയ ആളെ കണ്ടെത്തിയിട്ടുളളത്‌. ഇവരും ചുമതലയെടുക്കാന്‍ എത്തിയിട്ടില്ല. എഞ്ചിനീയര്‍ ഇല്ലാത്തതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ മുടങ്ങുകയും കരാറുകാരുടെ ബില്ലുകള്‍ അനുവദിക്കാന്‍ കഴിയാത്ത അവസ്ഥയാണുളളത്‌. .

വാര്‍ഷിക പദ്ധതികളില്‍ 80 ശതമാനവും പൊതുമരാമത്ത്‌ വിഭാഗത്തിന്റെ പണികളാണുണ്ടാവുക .2017-18,2018-19, സാമ്പത്തിക വര്‍ഷങ്ങളില്‍ ഏറ്രവും കൂടുതല്‍ തുക ചെലവഴിച്ചതിന്‌ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും പൊതുമരാമത്ത്‌ വിഭാഗത്തിന്‌ ലഭിച്ചിരുന്നു.ഡിപിസി അംഗീകാരം നല്‍കുന്ന പദ്ധതികള്‍ക്ക്‌ സെപ്‌തംബറില്‍ ടെൻഡർ നടപടികള്‍ പൂര്‍ത്തിയാക്കി ഒക്ടോബറോടെ പണികള്‍ തുടങ്ങുന്ന രീതിയാണുളളത്‌. ഫെബ്രുവരിയാകുമ്പോഴേക്ക്‌ 80ശതമാനം തുകയും ചെലവഴിക്കാനും കഴിയാറുണ്ട്‌.

എന്നാല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇല്ലെങ്കില്‍ ഓവര്‍സീയര്‍മാരില്‍ ഒരാള്‍ക്കാണ്‌ ചുമതല നല്‍കേണ്ടത്‌ ഇതിനുളള ഉത്തരവായിട്ടില്ല. നാല്‌ ഓവര്‍സീര്‍ ത്സതികയില്‍ മൂന്നുപേരും സ്ഥലം മാറിയെത്തിയവരാണ്‌. മുനിസിപ്പല്‍ എഞ്ചിനീയറേയും ജൂലൈയില്‍ സ്ഥലം മാറ്റിയിരുന്നു. ചുമതലയേല്‍ക്കാന്‍ പുതിയ ആള്‍ വരാത്തതിനാല്‍ നില്‍മാണ പ്രവര്‍ത്തികള്‍ താളം തെറ്റിയിരിക്കുകയാണ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →