ന്യൂ ഡല്‍ഹി : കേരള ഹൈക്കോടതിയിലേക്ക് എട്ടുപേരെ ജഡ്‌ജിമാരാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്‌തു. അഭിഭാഷകന്‍ ബസന്ത് ബാലാജി, ഹൈക്കോടതി രജിസ്‌ട്രാര്‍ ജനറല്‍ സോഫി തോമസ്, എന്നിവരുള്‍പ്പെടെയുളള എട്ടുപേരെയാണ് ശുപാര്‍ശ ചെയ്‌തിട്ടുളളത്. 2021 സെപ്‌തംബര്‍ 1ന് ചീഫ് ജസ്റ്റീസ് എന്‍ വി രമണയുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന കൊളീജിയം യോഗമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്
ജസറ്റീസ് ഡി. ശ്രീദേവിയുടെ മകന്‍ ബസന്ത് ബാലാജി, ശോഭ അന്നമ്മ ഈപ്പന്‍, സഞ്‌ജീത് കെ അറയ്‌ക്കല്‍, ടികെ അരവിന്ദ കുമാര്‍ ബാബു എന്നിവരെയാണ് ജഡ്‌ജിമാരായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്‌തത്.ഇതിന്‌പുറമേ ജുഡീഷ്യല്‍ ഓഫീസര്‍മാരായ സി.ജയചന്ദ്രന്‍, സോഫി തോമസ്, പിജി അജിത് കുമാര്‍, സിഎസ് സുധ എിവരെയും ജഡ്‌ജിമാരാക്കാന്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്‌തു.
ഹൈക്കോടതി ശുപാര്‍ശ ചെയ്‌ത നാല് അഭിഭാഷകരും വിവിധ കാലഘട്ടങ്ങളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ ആയിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡര്‍മാരായിരുന്നു ശോഭാ അന്നമ്മ ഈപ്പനും സഞ്‌ജീത് കെ അറയ്‌ക്കലും.സീനിയര്‍ ഗവമെന്റ് പ്ലീഡറായിരുന്നു ബസന്ത് ബാലാജി. .ഒന്നാം പിണറായി സര്‍ക്കാരിന്റെ സീനിയര്‍ ഗവ. പ്ലീഡറായിരുന്നു ടി കെ അരവിന്ദകുമാര്‍ ബാബു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡറായും അരവിന്ദ് കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹൈക്കോടതി രജിസ്‌ട്രര്‍ ജനറലാണ് നിലവില്‍ സോഫി തോമസ് ഹൈക്കോടതിയിലെ രജിസ്‌ട്രാര്‍ (ജില്ലാ ജഡ്‌ജി) ആണ് പിജി അജിത് കുമാര്‍. സിജയചന്ദ്രന്‍ കോട്ടയം ജില്ലാ ജഡ്‌ജിയും സിഎസ് സുധ എണാകുളം ജില്ലാ ജഡ്‌ജിയും ആണ്.