വാരിയംകുന്നൻ ചെയ്യുമെന്ന തീരുമാനത്തിൽ നിന്ന് ഞാൻ പിന്മാറില്ല എന്ന് സംവിധായകൻ പിടി കുഞ്ഞുമുഹമ്മദ്

1921ലെ മലബാർ കലാപത്തെ ആസ്പദമാക്കി കൊണ്ട് പിടി കുഞ്ഞുമുഹമ്മദ് ചെയ്യുന്ന സിനിമയാണ് വാരിയംകുന്നൻ. സംവിധായകൻ ആഷിഖ് അബുവും പ്രിഥ്വിരാജും വാരിയൻകുന്നൻ സിനിമയിൽ നിന്നും പിന്മാറിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

താൻ സിനിമ ചെയ്യാൻ വേണ്ടിയാണ് പ്രഖ്യാപനം നടത്തിയത് അത് എങ്കിൽ അത് തീർച്ചയായും ചെയ്യുമെന്നും ഒരു കാരണവശാലും വാരിയംകുന്നൻ സിനിമയിൽനിന്ന് താൻ പിന്മാറില്ല എന്നും പിടി കുഞ്ഞഹമ്മദ് അറിയിച്ചിരിക്കുന്നതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു.

ഒരു വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമയായതിനാൽ നിലവിലെ കോവിഡ് സാഹചര്യത്തിൽ ചിത്രീകരിക്കാൻ സാധിക്കില്ല എന്നും കോവിഡ് വ്യാപനം കഴിഞ്ഞാൽ ഷൂട്ട് ആരംഭിക്കുമെന്നും സിനിമയുടെ സ്ക്രിപ്റ്റ് പൂർണമായും പൂർത്തിയായി കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. ഈ സിനിമ ചെയ്യുക എന്നത് തൻറെ കർമമാണ് എന്നും അതിൻറെ പേരിൽ എന്ത് പ്രശ്നം വന്നാലും നേരിടുമെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →