തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം

തൃക്കാക്കര : തൃക്കാക്കര നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്‌ മറികടന്ന്‌ ചെയര്‍പേഴ്‌സന്‍ ഓഫീസില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്‌ നഗരസഭയില്‍ സംഘര്‍ഷം. ചെയര്‍പേഴ്‌ന്റെ നടപടിക്കെതിരെ നഗരസഭ കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. തുടര്‍ന്ന്‌ ക്യാബിന്‌ പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച ചെയര്‍പേഴ്‌സണെ കൗണ്‍സിലര്‍മാര്‍ തടയാന്‍ ശ്രമിച്ചതാണ്‌ സംഘര്‍ഷത്തിനിടാക്കിയത്‌. തുടര്‍ന്ന്‌ പോലീസെത്തിയാണ്‌ ചെയര്‍പേഴ്‌സണെ പുറത്തെത്തിച്ചത്‌.

തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിതാതങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക്‌ ഓണക്കോടിയോടൊപ്പം പതിനായിരം രൂപ നല്‍കിയെന്ന പരാതി വിവാദമായതിനെ തുടര്‍ന്ന്‌ 2021 ഓഗസ്‌റ്റ് 27ന്‌ വിജിലന്‍സ്‌ പരിശോധനക്കായി നഗരസഭാ ചെയര്‍പേഴ്‌സന്റെ കാബിനില്‍ എത്തിയിരു്‌ന്നു. അതിനുശേഷം ചെയര്‍പേഴ്‌സണ്‍ ഉപയോഗിക്കുന്ന ക്യാബിന്‍ തുറക്കാന്‍സാധിച്ചിരുന്നില്ല. ചെയര്‍പേഴ്‌സണ്‍ ക്യാബിനില്‍ വരാറുമുണ്ടായിരുന്നുമില്ല. അന്വേഷണത്തിന്റെ തുടര്‍ നടപടികളുടെ ഭാഗമായി മുനിസിപ്പല്‍ സെക്രട്ടറി ചെയര്‍ പേഴസണിന്റെ ക്യാബിനില്‍ നോട്ടീസ്‌ പതിച്ചിരുന്നു. ക്യാബിനില്‍ എല്ലാവര്‍ക്കും പ്രവേശനം വിലക്കി ക്കൊണ്ടുളളതായിരുന്നു നോട്ടീസ്‌

എന്നാല്‍ സെക്രട്ടറിക്ക്‌ ഇത്തരത്തിലുളള ഒരു നോട്ടീസ്‌ പതിക്കാന്‍ അധികാരമില്ലെന്ന നിലപാടിലായിരുന്നു ചെയര്‍പേഴ്‌സണ്‍, വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ചെയര്‍ പേഴ്‌സണ്‍ ക്യാബിനില്‍ പ്രവേശിച്ചതാണ്‌ എല്‍ഡിഎഫ്‌ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന്‌ കാരണമായത്‌. കേസില്‍ നിര്‍ണായകമായ സിസിടിവിയിലും ഫയലുകളിലും ചെയര്‍പേഴ്‌സണ്‍ കൃത്രിമം കാണിച്ചതായി പ3തിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →