ആലപ്പുഴ: അമ്മ മധുരം അമൃതല്ലോ: വിജയികളെ പ്രഖ്യാപിച്ചു

    
ആലപ്പുഴ: ലോക മുലയൂട്ടല്‍ വാരാചരണത്തിനോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ആഫീസ് (ആരോഗ്യം) അമ്മമാരില്‍ നിന്നും മുലയൂട്ടലിന്റെ സ്‌നേഹാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന രചനകള്‍ ക്ഷണിച്ചതിന്റെ വിജയികളെ പ്രഖ്യാപിച്ചു. ചിത്രരചന, ചെറുകുറിപ്പ് എന്നീ വിഭാഗങ്ങളിലെ ആറ് മികച്ച സൃഷ്ടികള്‍ പ്രശംസാപത്രം നല്‍കുന്നതിനായി തെരഞ്ഞെടുത്തു. 

ചെറുകുറിപ്പില്‍ കൊല്ലം ഭൂതക്കുളം, ശിവമാധവത്തില്‍ ഭാഗ്യലക്ഷ്മി വി.എസിന്റെ ആദ്യകരുതല്‍, ചേര്‍ത്തല കളവന്‍കോട്, വെളളയില്‍ വീട്ടില്‍ അഞ്ജു ശ്യാമിന്റെ അ….അ അമ്മിഞ്ഞ എന്നിവയും ചിത്രരചനയില്‍ ബുധനൂര്‍ കടമ്പൂര്‍ പളളത്ത് വീട്ടില്‍ ആര്യ ബി, കൊല്ലം പട്ടത്താനം വികാസ് നഗര്‍ 174 എ സുകൃതിയില്‍ തങ്കച്ചി പി, കവിതയില്‍ കായിപ്പുറം, മുഹമ്മ പുത്തന്‍കുളക്കട ഷൈലജ ചന്ദ്രന്റെ ജീവാമൃതം, തകഴി കുന്നുമ്മ, ഗണേഷ് ഭവനത്തില്‍ ബി. രമണിയുടെ അമ്മ മധുരം അമൃതല്ലോ എന്നിവരാണ് പ്രശംസാപത്രം കരസ്ഥമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →