തിരുവനന്തപുരം: ജി-സ്യൂട്ട് പരിശീലന മൊഡ്യൂൾ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ജി-സ്യൂട്ട് പ്ലാറ്റ്‌ഫോമിന്റെ പരിശീലന മൊഡ്യൂളും വീഡിയോകളും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് നൽകി പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു, കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് എന്നിവരും സന്നിഹതരായിരുന്നു. സംസ്ഥാനത്തെ 426 സ്‌കൂളുകളിലാണ് ജി-സ്യൂട്ട് ഇപ്പോൾ പൈലറ്റ് അടിസ്ഥാനത്തിൽ വിന്യസിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →