കണ്ണൂർ: ക്യാഷ് അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: കേരളാ ഷോപ്‌സ് ആന്റ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2020-2021 അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ സ്റ്റേറ്റ്, സി ബി എസ് സി സിലബസില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്കും ഐ സി എസ് ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. ക്ഷേമനിധിയിലെ അംഗമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം അംഗത്വ രജിസ്‌ട്രേഷന്റെ കോപ്പി, സാക്ഷ്യ പത്രം, അംഗത്തിന്റെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി, മാര്‍ക്ക് ലിസ്റ്റുകളുടെയും, ഗ്രേഡ് ഷീറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും സമര്‍പ്പിക്കണം. അപേക്ഷ ജില്ലാ ഓഫീസില്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2706806.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →