ആലപ്പുഴ: സുഗന്ധവ്യഞ്ജനാധിഷ്ഠിത മൂല്യവർധിത ഉത്പ്പന്നങ്ങൾ: ഓൺലൈൻ പരിശീലനം

ആലപ്പുഴ: ഭക്ഷ്യ ഉത്പ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ-വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെന്യൂർഷിപ് ഡെവലപ്‌മെന്റ് (കെ.ഐ.ഇ.ഡി.)ന്റെ അഭിമുഖ്യത്തിൽ അഗ്രോ ഇൻക്യൂബേഷൻ ഫോർ സസ്റ്റെയ്‌നബിൾ എന്റർപ്രണർഷിപ്പിന്റെ (അറൈസ്) രണ്ടാം ഘട്ടമായ വിവിധ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പദ്ധതികൾ പരിചയപ്പെടുത്തുന്ന ഇമ്മെർഷൻ പരിശീലനം നടത്തുന്നു. ചെറുകിട സംരംഭകർക്ക് ആരംഭിക്കാൻ കഴിയുന്ന സുഗന്ധ വ്യഞ്ജന ഉത്പന്നങ്ങളുടെ പദ്ധതികൾ പരിചയപ്പെടുത്തുന്ന സെഷനാണ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ എട്ടിന് ഓൺലൈനായി നടത്തുന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റിലൂടെയോ 7403180193, 7012376994 എന്നീ നമ്പരിലൂടെയോ പേര് രജിസ്റ്റർ ചെയ്യണം. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →