ആലപ്പുഴ: കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ കോവിഡ് രോഗികൾക്കും സർക്കാർ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത ‘കാസ്പ്’ പദ്ധതിയിൽ അംഗങ്ങളല്ലാത്ത കോവിഡ് രോഗികൾക്കും എം പാനൽ ചെയ്ത ആശുപത്രികളിൽ നിന്ന് കോവിഡ് പാക്കേജ് പ്രകാരമുള്ള ചികിത്സ സൗജന്യമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൂട്ടിരിപ്പുകാർക്ക് യാതൊരു സൗജന്യ സൗകര്യങ്ങൾ ലഭിക്കില്ല.
ജില്ലയിൽ കരുവാറ്റ ദീപ ആശുപത്രി, ചേർത്തല കെ.വി.എം. ആശുപത്രി, എടത്വാ മഹാജൂബിലി ആശുപത്രി, പൂച്ചാക്കൽ മെഡിക്കൽ സെന്റർ, ചേർത്തല സേക്രട്ട് ഹാർട്ട്് ജനറൽ ഹോസ്പിറ്റൽ, കൊല്ലകടവ് സഞ്ജീവനി മൾട്ടി സ്‌പെഷാലിറ്റി ആശുപത്രി, അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രി, ചെങ്ങന്നൂർ മാമൻ മെമ്മോറിയിൽ ആശുപത്രി, കണ്ടിയൂർ ശ്രീകണ്ഠപുരം ആശുപത്രി, ഇടപ്പോൺ ജോസ്‌കോ മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റൽ, ചേർത്തല ശ്രീനാരായണ മെഡിക്കൽ മിഷൻ (എക്‌സ് റേ ആശുപത്രി), ഹരിപ്പാട് ഹുദാ ട്രസ്റ്റ് ആശുപത്രി, നൂറനാട് കെ.സി.എം ആശുപത്രി, ആലപ്പുഴ സാഗര ആശുപത്രി, കാവുങ്കൽ വീ വൺ ആശുപത്രി, കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റൽ, തട്ടാരമ്പലം വി.എസ്.എം.ആശുപത്രി എന്നിവ എംപാനൽ ചെയ്ത ആശുപത്രികളാണ്.
എം പാനൽ പട്ടികയിലുള്ള ചേർത്തല കിൻഡർ ആശുപത്രിയിൽ ഗർഭിണികളായ കോവിഡ് രോഗികൾക്ക് മൂന്നു കിടക്കകളും ചെങ്ങന്നൂർ ഡോ. കെ.എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് മെഡിക്കൽ സയൻസ് പ്രൈവറ്റ് ലിമിറ്റഡിൽ ഐ.സി.യു /വെന്റിലേറ്റർ സൗകര്യവും അർഹതയുള്ളവർക്ക് ലഭ്യത അനുസരിച്ച് സൗജന്യമാണ്. കോവിഡ് ചികിത്സാ സൗകര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ കൺട്രോൾ റൂമിലെ 0477 2239999 എന്ന നമ്പരിലേയ്ക്ക് വിളിക്കാം.