അഫ്ഗാനിൽ ഐ എസ് കേന്ദ്രങ്ങളിൽ വ്യോമാക്രണം നടത്തി അമേരിക്ക; കാബൂൾ സ്ഫോടനങ്ങളുടെ സൂത്രധാരനെ വധിച്ചതായി പെന്റഗൺ

കാബൂൾ: കാബൂൾ വിമാനത്താവളത്തിനു സമീപം നടന്ന ചാവേറാക്രമണത്തിൽ ഐ എസിനു തിരിച്ചടി നൽകി അമേരിക്ക. അമേരിക്ക നടത്തിയ ഡ്രോണാക്രമണത്തിൽ കാബൂൾ സ്ഫോടനത്തിന്റെ സൂത്രധാരൻ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അഫ്ഗാനിലെ ഐ എസ് കേന്ദ്രമായ നാഗർഹാൾ മേഖലയിലാണ് 28/08/21 ശനിയാഴ്ച പുലർച്ചെ അമേരിക്ക വ്യോമാക്രമണം നടത്തിയത്.

അമേരിക്കൻ സേനയെ ലക്ഷ്യമിട്ടാണ് ചാവേറാക്രമണം നടത്തിയതെന്ന് ഐ എസ് (കെ) വ്യക്തമാക്കിയിരുന്നു.ആക്രമണകാരികളെ തേടിപ്പിടിച്ച് വേട്ടയാടുമെന്ന് ജോ ബൈഡൻ പ്രതികരിച്ചിരുന്നു. വ്യോമാക്രമണം പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →