ആലപ്പുഴ : പ്രീതികുളങ്ങര ടി എം പി എൽ പി സ്കൂളിലെ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 27 ന് -സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ കലവൂർ പ്രീതികുളങ്ങര ടി എം പി എൽ പി സ്കൂളിലെ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 27 ന് രാവിലെ 9. 30 ന് നിയമസഭാ സ്പീക്കർ എം.ബി രാജേഷ് നിർവഹിക്കും. ചടങ്ങിൽ പി.പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പി സംഗീത, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രൻ, വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകൻ, മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് സിംസൺ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. രജീഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →