വയനാട്: വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

വയനാട്: പത്താതരം മുതല്‍ പി ജി വരെയുള്ള കോഴ്സുകള്‍ക്ക് പഠിക്കുന്ന, വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ താഴെയുള്ള വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മുന്‍വര്‍ഷ ക്ലാസ്സുകളില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം.10 ,11 ,12 ക്ലാസ് വിദ്യാര്‍ത്ഥികളുടെ അപേക്ഷ നവംബര്‍  15 നകവും  ഡിഗ്രി, പി.ജി അപേക്ഷ ഡിസംബര്‍ 15 നകവും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും സൈനികക്ഷേമ വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. ഡൗണ്‍ ലോഡ് ചെയ്ത ഫോം 2 രൂപ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിച്ച്  ബന്ധപ്പെട്ട രേഖകള്‍ സഹിതം സമര്‍പ്പിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →