ന്യൂഡല്‍ഹി: താലിബാന്‍ ഭരണത്തിന്‍ കീഴിലായ അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ ഇന്ത്യയും റഷ്യയും ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുട്ടിനുമായി 45 മിനിട്ട് സമയം ടെലിഫോണിലൂടെയാണ് ചര്‍ച്ച നടത്തിയത്.അഫ്ഗാന്‍ വിഷയത്തോടൊപ്പം കൊവിഡ് പ്രതിരോധത്തിലെ ഇന്ത്യ- റഷ്യ സഹകരണവും സംസാരിച്ചു. ഈ വിഷയങ്ങളില്‍ ചര്‍ച്ച തുടരാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലുമായി നരേന്ദ്രമോദി സംസാരിച്ചിരുന്നു.
അഫ്ഗാന്‍: ഇന്ത്യയും റഷ്യയും ചര്‍ച്ച നടത്തി
