പിടികിട്ടാപ്പുള്ളിയുടെ ആദ്യ ടീസർ പുറത്തിറങ്ങി

അഹാന കൃഷ്ണകുമാർ സണ്ണി വെയിൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. നവാഗതനായ ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി.

എൺപതുകൾ പശ്ചാത്തലമാക്കുന്ന ത്രില്ലർ കോമഡി ചിത്രം നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്. സൈജു കുറുപ്പ്, മെറീന മൈക്കിൾ, ബൈജു, മേജർ രവി, ലാലു അലക്സ്, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥ സംഭാഷണം സുമേഷ് വി റോബിൻ, ഛായാഗ്രഹണം അഞ്ജോയ് സാമുവൽ, എഡറ്റിംഗ് ബിബിൻ പോൾ സാമുവൽ, സംഗീതം പിഎസ് ജയഹരി, പശ്ചാത്തലസംഗീതം വിൻ സാവിയോ, കലാസംവിധാനം ശ്രീകുമാർ കരിക്കോട്ട്, ആക്ഷൻ ജോളി ബാസ്റ്റിൻ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാകേഷ് കെ രാജൻ, പി ആർ ഒ എ എസ് ദിനേശ് എന്നിവർ നിർവഹിക്കുന്നു. ജിയോ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്നർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →