പൂനെ: പൂനെ ആര്‍മി സ്‌പോട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പരിസരത്തുള്ള സ്‌റ്റേഡിയത്തിന് ടോക്യോ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പേര് നല്‍കും. പൂനൈ കന്റോണ്‍മെന്റിലുള്ള സ്‌റ്റേഡിയത്തിനാണ് നീരജ് ചോപ്ര ആര്‍മി സ്‌പോട്‌സ് സ്‌റ്റേഡിയം എന്ന പേര് നല്‍കുക.ആഗസ്റ്റ് 23ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ചടങ്ങില്‍ 16 ഒളിമ്പ്യന്‍മാരെ മന്ത്രി ആദരിക്കും. ചടങ്ങിന് ശേഷം യുവ കായിക താരങ്ങളുമായി മന്ത്രി സംവദിക്കും.
പൂനെ സ്‌റ്റേഡിയത്തിന് നീരജ് ചോപ്രയുടെ പേര് നല്‍കും
