സെപ്തംബറിൽ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ. സെപ്തംബർ 20 മുതൽ 30 വരെയുള്ള തീയതികളിലാണ് പ്രതിപക്ഷ പാർട്ടികൾ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കുക. 19 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ 20/08/2021 വെള്ളിയാഴ്ച വിഡിയോ കോൺഫറൻസിലൂടെയാണ് ഇക്കാര്യം തീരുമാനിച്ചത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അതാത് സംസ്ഥാനങ്ങൾ ഈ പ്രതിഷേധങ്ങളുടെ സ്വഭാവം തീരുമാനിക്കും. അതാത് സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ചാവും തീരുമാനം.

