ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് സൈനീകര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ ഇന്തോ ടിബത്തന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെ രണ്ട് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍നിന്നുള്ള അസിസ്റ്റന്റ് കമാന്‍ഡന്റ് സുധാകര്‍ ഷിന്‍ഡെ, പഞ്ചാബിലെ റായ്കോട്ട് സ്വദേശിയായ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗുര്‍മുഖ് സിങ് എന്നിവരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്.

സംഭവസ്ഥലത്ത് സേനയുടെ വിന്യാസം ശക്തിപ്പെടുത്തിയതായും രണ്ട് ഐടിബിപി ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും ഇന്‍സ്പെക്ടര്‍ ജനറല്‍ പറഞ്ഞു.
ഛത്തീസ്ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ ഐടിബിപിയുടെ 45ാം ബറ്റാലിയന്റെ ഒരു സ്‌ക്വാഡ് പട്രോളിങ്ങില്‍ ഏര്‍പ്പെട്ടിരിക്കെയാണ് ഉച്ചയ്ക്ക് ശേഷം ആക്രമണമുണ്ടായതെന്ന് ബസ്തര്‍ ശ്രേണിയിലെ പോലിസ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി സുന്ദര്‍രാജ് പറഞ്ഞു.

45ാമത് ബറ്റാലിയനിലെ കടേമാതാ ക്യാംപില്‍നിന്ന് 600 മീറ്റര്‍ അകലെയാണ് ഐടിബിപി സ്‌ക്വാഡിന് നേരേ മാവോവാദികള്‍ വെടിയുതിര്‍ത്തത്.ഒരു എകെ 47 തോക്കും രണ്ട് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും വയര്‍ലെസ് സെറ്റും മാവോവാദികള്‍ കൊണ്ടുപോയതായി സുന്ദര്‍രാജ് കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →