പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം

കൊച്ചി : ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ പൃഥ്വിരാജ് ചിത്രമായ കാപ്പയുടെ പുതിയ പുത്തൻ പ്രഖ്യാപനം നടത്തിക്കൊണ്ട് മമ്മൂട്ടിയും മോഹൻലാലും എത്തിയിരിക്കുന്നു. ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ആണ് സോഷ്യൽ മീഡിയയിലൂടെ ഇരുവരും പങ്കുവെച്ചിരിക്കുന്നത്.

ഒരു സുപ്രധാന സിനിമയുടെ പ്രഖ്യാപനം മമ്മൂട്ടിയുടെ മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജ് വഴി ഉണ്ടാകുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നുവെങ്കിലും സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് നടൻ പങ്കുവെച്ച പോസ്റ്റിന് കൂടുതലും മോശം കമന്റുകൾ ആണ് ലഭിച്ചിരുന്നത്.

പൃഥ്വിക്കു നേരെ സൈബർ ആക്രമണം നടക്കുന്നത് ഇത് ആദ്യമല്ല. പലപ്പോഴായി താരത്തിന്റെ നിലപാടുകളും അഭിപ്രായങ്ങളും പലരെയും പ്രകോപിപ്പിച്ചു ഉള്ളതു കൊണ്ട് ഇതിനു മുമ്പും പലതവണ സൈബർ ആക്രമണത്തെ നേരിട്ടിട്ടുണ്ട്.

ഒരുകാലത്തെ മമ്മൂട്ടിക്കും മോഹൻലാലിനും എതിരെ സംസാരിച്ച പൃഥ്വി അവരെ വെച്ച് പണമുണ്ടാക്കുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാന ആരോപണം. സീനിയർ താരങ്ങൾ യുവതലമുറയ്ക്ക് വേണ്ടി വഴിമാറി കൊടുക്കണമെന്ന് പൃഥ്വി മുൻപൊരിക്കൽ പരസ്യപ്രഖ്യാപനം നടത്തിയിരുന്നത് വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടാണ് താരത്തിനു നേരെ ഇപ്പോൾ ഉയരുന്ന സൈബർ ആക്രമണം.

ഒരു കമന്റിൽ സൂപ്പർതാരങ്ങൾ വഴിമാറി കൊടുക്കണം എന്നൊക്കെ പറഞ്ഞ് സാഹചര്യമുണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് പുള്ളിക്ക് തന്നെ മനസ്സിലായി അവരില്ലാതെ ഒരു കാര്യവും നടക്കുകയില്ല എന്ന് പറയുന്നു. എന്തായാലും ഇത്തരം ബുദ്ധി കൊള്ളാം. പക്ഷേ എത്രനാൾ ഇതുമായി മുന്നോട്ടു പോകുമെന്നും കമന്റുകൾ വരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →