ന്യൂഡൽഹി: ആഗസ്ത് 18 മുതൽ 5 ദിവസത്തേക്ക് ബാങ്കുകൾ പ്രവർത്തിക്കില്ല. രാജ്യത്ത് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പൊതു മേഖലാ ബാങ്കുകൾക്കും സ്വകാര്യ ബാങ്കുകൾക്കും അവധി ബാധകമാണ്.
കേരളം കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാണ് അഞ്ചുദിവസം അടച്ചിടുക. വ്യാഴാഴ്ച മുഹറം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായർ -അവധി, തിങ്കളാഴ്ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധിദിവസങ്ങൾ.

