പൂര്‍ണ ഗര്‍ഭിണി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ : കൊടുങ്ങല്ലൂരില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗര്‍ഭസ്ഥ ശിശുവിനെ സിസേറിയനിലൂടെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല .മാടവന കാട്ടാകുളം പഴൂപ്പറമ്പില്‍ സനലിന്റെ ഭാര്യ ഗീതു(30) ആണ്‌ മരിച്ചത്‌. ഗീതുവിന്റെ ആത്മഹത്യാ കുറിപ്പ്‌ പോലീസ്‌ കണ്ടെടുത്തു.

ഗര്‍ഭസ്ഥ ശിസുവിന്‌ വളര്‍ച്ചക്കുറവുണ്ടെന്ന്‌ അറിഞ്ഞതിനെ തുടര്‍ന്ന് ഗീതു മനോവിഷമത്തിലായിരുന്നുവെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു. സ്വന്തം കൈപ്പടയില്‍ നീതു എഴുതിയ ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന്‌ വ്യക്തമാക്കിയതായി പോലീസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →