കട്ടപ്പന: : കേരളം എക്കാലവും ഓര്‍മ്മിക്കുന്ന പ്രിയപ്പെട്ട നേതാവാണ് സഖാവ് അച്ചുത മേനോന്‍ എന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെശിവരാമന്‍. സിപിഐ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ നടന്ന അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വിറ്റ് ഇന്ത്യാ സമരം മുതല്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നിരോധനം വരെ പലസമയത്തും സഖാവ് അച്ചുതമേനോന്‍ ജയിലിലായിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ മുഖ്യമന്ത്രി പദവി വഹിച്ച ആദ്യ കേരളീയനാണ് അദ്ദേഹം പ്രതിമകളും സ്‌മാരകങ്ങളും ഇല്ലാതെ സഖാവ് സി.അച്ചുതമേനോന്‍ ജനമനസുകളില്‍ ഇന്നും ജീവിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ കട്ടപ്പന മണ്ഡലം അസിസ്‌റ്റന്‍റ് സെക്രട്ടറി ടിസി കുര്യന്‍ അദ്ധ്യക്ഷനായിരുന്നു. സിപിഐ കട്ടപ്പനമണ്ഡലം സെക്രട്ടി വി.ആര്‍ ശശി സ്വാഗതം ആശംസിച്ചു. യോഗത്തില്‍ അഭിവാദ്യം അര്‍പ്പിച്ച് സിപിഐ ജില്ലാ കൗണ്‍സില്‍ അംഗംങ്ങളായ എന്‍ വിപിന ചന്ദ്രന്‍, മിനി നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.പരിപാടികള്‍ക്ക് കെആര്‍ ജനാര്‍ദ്ദനന്‍നായര്‍, കെഎസ് രാജന്‍ , കെജെ ജോസഫ് , കെഎന്‍ കുമാരന്‍, ജി അയ്യപ്പന്‍, ഷാജി മണ്ണൂര്‍, കെകെ സുശീലന്‍, ജോസ് കുര്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സിപിഐ കട്ടപ്പന നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി രാജന്‍കുട്ടി മുതുകുളം നന്ദി പറഞ്ഞു.

