നിര്‍ഭയ ഇന്ത്യക്കായി നിലക്കാത്ത പോരാട്ടങ്ങളുമായി എഐവൈഎഫ്

ഇടുക്കി: 2021 ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തില്‍ എഐവൈഎഫിന്റെ നേതത്വത്തില്‍ ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആസാദി സംഗമവും സ്വാതന്ത്ര്യ സമരഭൂമികയിലെ ഉജ്വല നക്ഷത്രങ്ങള്‍ക്ക് ആദരവും. ഇടുക്കി തൊടുപുഴയില്‍ സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ സംഗമം ഉദ്ഘാടനം ചെയ്യും. പീരുമേട്ടില്‍ വാഴുര്‍ സോമന്‍ എംഎല്‍എ, കട്ടപ്പനയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ഉടുമ്പന്‍ ചോലയില്‍ എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രിന്‍സ് മാത്യു ,ദേവികുളത്ത് സിപിഐ സംസ്ഥാന സമിതി അംഗം പി.മുത്തുപ്പാണ്ടി, അടിമാലിയില്‍ എഐവൈഎഫ് ജില്ലാ സെക്രട്ടറി അഡ്വ .വിഎസ് അഭിലാഷ് ,ഏലപ്പാറയില്‍ എഐവൈഎഫ് സംസ്ഥാന സമിതി അംഗം വി.ആര്‍ പ്രമോദ്, ശാന്തമ്പാറയില്‍ എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. കെ ജെ ജോയിസ്, എന്നിവര്‍ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →