ഡിസിസി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറി; ആർക്കും അതൃപ്തിയില്ലെന്ന് കെ സുധാകരൻ; പരാതിയുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും

ഡൽഹി: ഡിസിസി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക രാഹുൽ ഗാന്ധിക്ക് കൈമാറിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പട്ടികയിൽ ആർക്കും അതൃപ്തിയില്ലെന്ന് സുധാകരൻ 14/08/21 ശനിയാഴ്ച ഡൽഹിയിൽ പറഞ്ഞു. അതേസമയം, സാധ്യത പട്ടിക സംബന്ധിച്ച് വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന പരാതിയുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാൻഡിനെ സമീപിച്ചു.

കെ.പി.സി.സി.സി അധ്യക്ഷന് പുറമെ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ, വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി. സിദ്ദിഖ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവരും രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് ഉണ്ടാകരുതെന്ന് ഹൈക്കമാൻഡ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →