എറണാകുളം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിന് ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ബി എം ആൻഡ് ബി സി നിലവാരത്തിൽ സൗന്ദര്യവത്കരിച്ച് നവീകരിച്ച വരാപ്പുഴ – കടമക്കുടി റോഡിന്റെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 14, രാവിലെ എട്ടിന് കടമക്കുടിയിൽ പൊതുമരാമത്ത് – ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ, ഹൈബി ഈഡൻ എംപി, മുൻ എംഎൽഎ എസ് ശർമ്മ എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസെന്റ്, ജില്ലാ പഞ്ചായത്ത് അംഗം എൽസി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പി മനുശങ്കർ, ഗ്രാമ പഞ്ചായത്ത് അംഗം വി എ ബെഞ്ചമിൻ, പൊതുമരാമത്ത് നിരത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ സി എം സ്വപ്‌ന, സൂപ്രണ്ടിംഗ് എൻജിനീയർ കെ ടി ബിന്ദു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം ജി അജിത്കുമാർ എന്നിവർ പങ്കെടുക്കും.

