പത്തനംതിട്ട: ഹാന്‍ടെക്സ് കൈത്തറി വസ്ത്രാലയത്തില്‍ 40 ശതമാനം വരെ ഓണം റിബേറ്റും റിഡക്ഷനും

പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഹാന്‍ടെക്സ് കൈത്തറി വസ്ത്രാലയത്തില്‍  ഓണക്കാല ഉത്സവത്തോടനുബന്ധിച്ച് 20 ശതമാനം മുതല്‍ 40 ശതമാനം വരെ റിബേറ്റും റിഡക്ഷനും നല്‍കും.  പത്തനംതിട്ട  കോളജ് റോഡില്‍ സെന്‍ട്രല്‍ ബാങ്കിന് സമീപമുളള ഷോപ്പില്‍ ഈ മാസം 20 വരെ ഈ ആനുകൂല്യം ലഭിക്കും. ബാലരാമപുരം മുണ്ടുകള്‍, പ്രീമിയം മുണ്ടുകള്‍, കാവി കൈലികള്‍, ചെക്ക് കൈലികള്‍, കേരള കസവ് സാരികള്‍, ബെഡ് ഷീറ്റുകള്‍, സെറ്റ് മുണ്ടുകള്‍, റോയല്‍ പ്രീമിയം സാരികള്‍ തുടങ്ങി വിപുല ശേഖരങ്ങള്‍ ഒരുക്കി ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →