കാബിനറ്റ് പദവി പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യദ്യൂരപ്പ മുഖ്യമന്ത്രിക്ക്‌ കത്ത്‌

ബെംഗളൂരു : തനിക്ക് ക്യാബിനറ്റ്‌ സൗകര്യങ്ങള്‍ വേണ്ടെന്നും അത്‌ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട്‌ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെക്ക് കത്തുനല്‍കി. ഉത്തരവ്‌ പിന്‍വലിക്കണമെന്നും മുന്‍ മുഖ്യമന്ത്രിക്ക്‌ ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നുമാണ്‌ കത്തിലെ ആവശ്യം .

മുന്‍മുഖ്യമന്ത്രി ബിഎസ്‌ യദ്യൂരപ്പക്ക്‌ ക്യാബിനറ്റ്‌ പദവി നല്‍കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവായിരുന്നു. . ബസവരാജ്‌ ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരുന്നതുവരെ യദ്യൂരപ്പക്ക്‌ ക്യാബിനറ്റ് റാങ്ക്‌ സൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം. നിയമ സഭാംഗം ആണെന്നതൊഴിച്ചല്‍ സര്‍ക്കാരില്‍ ഔദ്യോഗിക പദവികളൊന്നും ഇല്ലാത്ത ഒരു മുന്‍ മുഖ്യമന്ത്രിക്ക് ക്യാബിനറ്റ് പദവിയിലുളള സൗകര്യങ്ങള്‍ നല്‍കുന്നത്‌ കര്‍ണാടകയില്‍ ഇതാദ്യമാണ്‌.

മാസം ഒരുലക്ഷം രൂപ വരെ വീട്ടുവാടക,ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 10 ലക്ഷം രൂപ, വാഹനം വാങ്ങാന്‍ 21 ലക്ഷം രൂപ, പ്രതിവര്‍ഷം 1000 ലിറ്റര്‍ ഇന്ധനം സൗജന്യ ടെലിഫോണ്‍ കണക്ഷന്‍, തുടങ്ങി നിരവധി അലവന്‍സുകളും സൗകര്യങ്ങളും കര്‍ണാടകയിലെ കാബിനറ്റ്‌ മന്ത്രിമാര്‍ക്കുണ്ട്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →