കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേള കുറയ്ക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: മൂന്ന് നാല് ആഴ്ചകള്‍ക്കുള്ളില്‍ നാല്‍പ്പത്തിയഞ്ചിനും അതിനു മുകളിലും പ്രായമുള്ളവര്‍ക്ക് കോവിഷീല്‍ഡ് പ്രതിരോധ വാക്സിന്‍ ഡോസുകളുടെ ഇടവേള വീണ്ടും കുറച്ചേക്കും.ശാസ്ത്രീയ തെളിവുകള്‍ കൂടി വിശകലനം ചെയ്താവും അന്തിമ തീരുമാനത്തിലെത്തുകയെന്ന് കോവിഡ്-19 വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍.കെ. അറോറ പറഞ്ഞു.കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള ആദ്യം 4-6 ആഴ്ചയായിരുന്നു. ഇത് പിന്നീട് 4-8 ആഴ്ചയാക്കി. ഇപ്പോഴിത് 12-16 ആഴ്ചയാണ്.വാക്സിന്‍ ക്ഷാമംമൂലമാണ് 12-16 ആഴ്ച ഇടവേള വരുത്തിയതെന്ന് വിവാദമുയര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →