ഡോളര്‍ കടത്തുകേസില്‍ ആറുപേര്‍ക്കെതിരെ ഷോക്കോസ്‌ നോട്ടീസ്‌

കൊച്ചി : ഡോളര്‍ കടത്തുകേസില്‍ ആറുപേര്‍ക്ക്‌ കസ്‌റ്റംസ്‌ ഷോക്കോസ്‌ നോട്ടീസ്‌ നല്‍കി. എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്‌, സരിത്ത്‌, സന്ദീപ്‌, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ്‌ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. അതേസമയം മുഖ്യമന്ത്രിക്കും മുന്‍ സ്‌പീക്കര്‍ക്കും എതിരെ തെളിവുളളതായി നോട്ടീസില്‍ ഇല്ല.

ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട്‌ സ്വപ്‌ന സുരേഷ്‌ സരിത്ത്‌ എന്നിവര്‍ നല്‍കിയ മൊഴിയിലാണ്‌ മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ സ്‌പീക്കറായിരുന്ന പിശ്രീരാമകൃഷ്‌ണനും അറിവുളളതായി മൊഴിനല്‍കിയിരുന്നത്‌. ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തിരുന്നു. ഇതില്‍മൊഴികള്‍ വിശദമായി പരിശോധിച്ചുവെന്നാണ്‌ കസ്‌റ്റംസ്‌ നല്‍കിയിരിക്കുന്ന ഷോക്കോസ്‌ നോട്ടീസിലെ സൂചന .2019ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒന്നരക്കോടി ഡോളര്‍ പ്രതിനിധികളുടെ സഹായത്തോടെ യുഎഇയിലേക്ക്‌ കടത്തിയെന്നതാണ്‌ കേസ്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →