ഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കൂട്ടി. 19 കിലോ ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന സിലിണ്ടറിന് 02/08/2021 തിങ്കളാഴ്ച കൂട്ടിയത് 73 രൂപ 50 പൈസയാണ്. ഇതോടെ ഡൽഹിയിൽ സിലിണ്ടർ വില 1,623 രൂപയായി. ഈ വർഷം മാത്രം സിലിണ്ടറിന് വർധിപ്പിച്ചത് 303 രൂപയാണ്.
ജൂൺ മാസത്തിൽ വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വില കുറച്ചിരുന്നു. 19 കിലോ തൂക്കമുള്ള സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് ഡൽഹിയിലെ വില 1473 രൂപയിലേക്ക് എത്തിയിരുന്നു.
അതേസമയം, വീട്ടാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല.

