പശ്ചിമ ബംഗാളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും: എട്ട് മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കനത്തെമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി എട്ട് മരണം.സിക്കിം- ബംഗാള്‍ അതിര്‍ത്തിയിലെ റെയില്‍വേ പ്രൊജക്ട് സൈറ്റിലുണ്ടായ രൂക്ഷമായ മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാലുപേരെ കാണാതായി. വിവിധ ജില്ലകളില്‍ വൈദ്യുതാഘാതാമേറ്റ് മൂന്നുപേരും മരിച്ചു. അസന്‍സോള്‍, ഗാര്‍ബെറ്റ, രഘുനാഥ്പൂര്‍ എന്നിവിടങ്ങളില്‍ ചെളികൊണ്ട് നിര്‍മിച്ച കുടിലുകള്‍ തകര്‍ന്നുവീണ അവസ്ഥയിലാണ്. ഇവിടെ അഞ്ച് വയസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേരാണ് കുടില്‍ ഇടിഞ്ഞുവീണ് മരിച്ചത്. കൊല്‍ക്കത്തയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →