ആതിരപ്പളളി : വാല്‍പ്പാറയില്‍ തൊഴിലാളിയെ കരടി ആക്രമിച്ചുകൊന്നു. കൊളന്തൈവേലിന്റെ മകന്‍ മോഹന്‍രാജ്(36) ആണ് മരിച്ചത്. 2021 ജൂലൈ 27 ചൊവ്വാഴ്‌ച രാത്രി എട്ടോടെ വില്ലോണി തേയില എസ്‌റ്റേറ്റിലാണ് സംഭവം. ഫാക്ടറി ജീവനക്കാരിയായ ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കാത്തുനില്‍ക്കുകയായിരുന്ന മോഹന്‍രാജിനെ തേയില തോട്ടത്തില്‍ നിന്നെത്തിയ കരടി ആക്രമിക്കുകയായിരുന്നു.
എസ്‌റ്റേറ്റ് തൊഴിലാളിയെ കരടി ആക്രമിച്ചു കൊന്നു
