പത്തനംതിട്ട: ക്ഷീര മേഖലയിലെ സാമാന്യ നിയമങ്ങള്‍; ഓണ്‍ലൈന്‍ പരിശീലനം 22ന്

പത്തനംതിട്ട: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേത്യത്വത്തില്‍ ഈ മാസം 22 ന്  രാവിലെ 11 മുതല്‍ ക്ഷീരകര്‍ഷകരും സംരംഭകരും അറിഞ്ഞിരിക്കേണ്ട  സാമാന്യ നിയമങ്ങള്‍ എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ ലൈന്‍ പരിശീലനം നടക്കും.  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 22 ന് രാവിലെ 10.30 വരെ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം.  9947775978 എന്ന വാട്സ്ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →