പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായ് കേന്ദ്രസർക്കാർ വിളിച്ച സർവ്വകക്ഷിയോഗം 18/07/2021 ഞായറാഴ്ച നടക്കും.
മൺസൂൺസമ്മേളനത്തിന് തുടക്കമാകാൻ ഒരു ദിവസ്സം മാത്രം ബാക്കി നിൽക്കേ വിളിച്ച സർവ്വകക്ഷി യോഗത്തിൽ സർക്കാരിന് വലിയ പ്രതിക്ഷകളാണ് ഉള്ളത്. എല്ലാ വിഷയങ്ങളും സഭയിൽ ചർച്ച ചെയ്യാമെന്ന നിലപാടിൽ പ്രതിപക്ഷം സഭാ നടപടികളോട് പൂർണ്ണമായി സഹകരിയ്ക്കും എന്ന് സർക്കാർ കരുതുന്നു. സഭാനടപടികൾ സുഗമമായി മുന്നോട്ട് കൊണ്ട് പോകാനുള്ള സഹായം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉറപ്പിയ്ക്കാനാണ് യോഗം.
അതേസമയം ഇന്ധന വില വർധനവ്, കൊവിഡ് സാഹചര്യം, കർഷകസമരം, റഫാൽ ഇടപാട് തുടങ്ങിയ വിഷയങ്ങൾ ഉയർത്തി സഭയിൽ ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ പാർട്ടികളുടെ തിരുമാനം.
ലോക്സഭ സ്പീക്കർ ഓം ബിർല വിളിച്ച സഭ നേതാക്കളുടെ യോഗം വൈകുന്നേരം നാല് മണിക്ക് ചേരും. സഭ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻഡിഎ യോഗവും 18/07/2021 ഞായറാഴ്ച നടക്കും. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പാർട്ടി എം പിമാരുടെ യോഗവും 18/07/2021 ഞായറാഴ്ച നടക്കും. കൊവിഡ് വ്യാപനം, ഇന്ധന വിലക്കയറ്റം, ഇന്ത്യ – ചൈന അതിർത്തിത്തർക്കം, റഫാൽ യുദ്ധവിമാന ഇടപാട് എന്നിവ പാർലമെന്റിൽ ഉന്നയിക്കാനാണു കോൺഗ്രസ് തയാറെടുക്കുന്നത്.