തിരുവനന്തപുരം: ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിൽ ജലദൗർലഭ്യം പരിഹരിക്കുന്നതിന് നടപ്പിലാക്കുന്ന കുടിവെള്ള വിതരണ പദ്ധതിയുടെ പ്രൊപ്പോസലുകൾ ജൂലൈ 31 വരെ സമർപ്പിക്കാം. പദ്ധതി നടപ്പാക്കുന്ന പ്രദേശം ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശമാണെന്നു ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ അധികാരികളുടെ സാക്ഷ്യപത്രം പ്രൊപ്പോസലിനൊപ്പം നൽകണം. പദ്ധതി നടപ്പാക്കുന്നതിന് സ്ഥലം ആവശ്യമാണെങ്കിൽ അവ കൈവശമുണ്ട് എന്ന സാക്ഷ്യപത്രവും പഞ്ചായത്ത് അധികാരികളുടെ രേഖകളും, കേരള വാട്ടർ അതോറിറ്റി അധികാരികളുടെ മേലൊപ്പോടുകൂടിയ വിശദമായ പ്രോജക്ട് റിപ്പോർട്ടും, ഫീസിബിലിറ്റി സർട്ടിഫിക്കറ്റും, സാങ്കേതിക അനുമതിയും, പദ്ധതി പൂർത്തിയായാൽ ഏറ്റെടുത്ത പദ്ധതി പരിപാലിച്ചുകൊള്ളാമെന്നുള്ള ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമ്മതപത്രം, സമർപ്പിക്കുന്ന പദ്ധതികൾ മറ്റ് പ്രൊപ്പോസലുകളിൽ ഒന്നും ഉൾപ്പെട്ടിട്ടില്ലാ എന്നുള്ള സാക്ഷ്യപത്രം എന്നിവയും സമർപ്പിക്കണം. പ്രൊപ്പോസലുകൾ ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2300524.
തിരുവനന്തപുരം: ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളിലെ കുടിവെള്ള വിതരണ പദ്ധതി: 31 വരെ പ്രൊപ്പോസൽ നൽകാം
