കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയതും സ്വർണക്കടത്തു സംഘമെന്ന് സംശയം ; അന്വേഷണം തുടങ്ങി

കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ പ്രവാസിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണെന്നാണ് ആക്ഷേപം. മാതോത്ത് മീത്തല്‍ മമ്മദിന്റെ മകന്‍ അഷ്‌റഫ് (35) നെയാണ് തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് പിന്നില്‍ കൊടുവള്ളിയില്‍ നിന്നുള്ള സംഘമാണെന്നാണ് ആരോപണം.

അടുത്തിടെ വിദേശത്ത് നിന്നും നാട്ടിലെത്തിയ വ്യക്തിയാണ് അഷറഫ്. അഷറഫ് സ്വര്‍ണം കൊണ്ടുവന്നിരുന്നു എന്നും ഇത് കൊടുവള്ളിയില്‍ എത്തിച്ചില്ലെന്ന ഭീഷണി ഉയര്‍ത്തി തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നുമാണ് പരാതി. അഷറഫിന്റെ സഹോദരന്‍ സിദ്ദീഖാണ് പരാതിയുമായി കൊയിലാണ്ടി പൊലീസിനെ സമീപിച്ചത്.

സ്വര്‍ണ്ണക്കടത്ത് കാരിയറാണ് അഷ്‌റഫ് എന്നാണ് പൊലീസിന്റെ സംശയം. സംഭവത്തില്‍ വടകര റൂറല്‍ എസ്പി യുടെ നിര്‍ദേശപ്രകാരം ഡിവൈഎസ്പി കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →