ഭുജ് : ദി പ്രൈഡ് ഓഫ് ഇന്ത്യ ട്രെയ്ലർ പുറത്ത് വിട്ടു

1971 ലെ ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധത്തെ അടിസ്ഥാനമാക്കി കൊണ്ട് അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭുജ് : ദി പ്രൈഡ് ഓഫ് ഇന്ത്യ. ഓഗസ്റ്റ് 13-ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു.

2020 മാർച്ചിൽ ഹൈദരാബാദ്, കച്ച്, ഭോപാൽ, ലക്നൗ കൊൽക്കത്ത തുടങ്ങിയ പ്രധാന ലൊക്കേഷനുകളിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ അജയ് ദേവ്ഗൺ , സഞ്ജയ് ദത്ത്, സോനാക്ഷി സിൻഹ , തുടങ്ങിയവർ മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നുവെന്ന് ട്രെയ്ലർ ഉറപ്പ് നൽകുന്നു.

2020 ഓഗസ്റ്റിൽ തീയേറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ഈ ചിത്രത്തിന്റെ സാഹചര്യങ്ങൾ മൂലം റിലീസ് ചെയ്യാൻ സാധിക്കാതെ വന്നത് കൊണ്ടാണ് ഒ ടി ടി റിലീസ് ചെയ്യാൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ തീരുമാനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →