ലണ്ടന്‍: യൂറോ കപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായെങ്കിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. കളിച്ച നാലു മത്സരങ്ങളില്‍നിന്ന് അഞ്ച് ഗോളുകളടിക്കാന്‍ ക്രിസ്റ്റിയാനോയ്ക്കായി. ഒരു അസിസ്റ്റും സൂപ്പര്‍ താരം കുറിച്ചു. ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കും അഞ്ചു ഗോളുകളടിച്ചിരുന്നു. ഒരു അസിസ്റ്റ് സ്വന്തമായതു ക്രിസ്റ്റിയാനോയ്ക്കു തുണയായി.
ഹംഗറി, ഫ്രാന്‍സ് ടീമുകള്‍ക്കെതിരേ ഇരട്ട ഗോളുകളടിച്ച ക്രിസ്റ്റിയാനോ ജര്‍മനിക്കെതിരേ ഒരു ഗോളുമടിച്ചു.
സീരി എയിലും ക്രിസ്റ്റിയാനോ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. യൂറോയ്ക്കിടെ ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകളെന്ന ഇറാന്റെ അലി ദേയിയുടെ (109) റെക്കോഡിന് ഒപ്പമെത്താനും സൂപ്പര്‍ താരത്തിനായി. പാട്രിക് ഷിക്ക് സില്‍വര്‍ ബൂട്ട് കൊണ്ട് തൃപ്തനായി. ഫ്രാന്‍സിന്റെ കാരിം ബെന്‍സൈമ വെങ്കല ബൂട്ടിന് ഉടമയായി.

