ലണ്ടന്‍: യൂറോ കപ്പിലെ യുവതാരമായി സ്പെയിന്റെ 18 വയസുകാരനായ പെദ്രിയെ തെരഞ്ഞെടുത്തു. ലൂയിസ് എന്റിക്വെയുടെ ടീമിലെ പ്രധാന ആകര്‍ഷണമായിരുന്നു മധ്യനിരക്കാരനായ പെദ്രി. നാലു മത്സരങ്ങളില്‍ മാത്രം കളിച്ച പരിചയവുമായാണു പെദ്രി യൂറോയില്‍ പന്ത് തട്ടിയത്. സ്പാനിഷ് ടീം സെമി ഫൈനലില്‍ കടന്നതിനു പിന്നിലും പെദ്രിയുടെ നിറസാന്നിധ്യമുണ്ടായിരുന്നു.
1998 ജനുവരി ഒന്നിനു ശേഷം ജനിച്ച താരങ്ങളെയാണ് ഈ പുരസ്‌കാരത്തിനു പരിഗണിക്കുക. പെദ്രി ബാഴ്സലോണക്കു വേണ്ടിയാണ് ക്ലബ് ഫുട്ബോള്‍ കളിക്കുന്നത്. ഈ വര്‍ഷം സ്പാനിഷ് ടീമില്‍ അരങ്ങേറിയ താരം 10 മത്സരങ്ങള്‍ കളിച്ചു. ഇതുവരെ ഗോളടിച്ചിട്ടില്ല. ഖത്തര്‍ ലോകകപ്പിലേക്ക് സ്പെയിന്‍ വളരെ പ്രതീക്ഷയോടെ കാണുന്ന താരമാണ് പെദ്രി ബാഴ്സലോണയ്ക്കായി 37 മത്സരത്തില്‍നിന്ന് മൂന്ന് ഗോളുകള്‍ നേടി.