താരമായി ഇറ്റലിയുടെ ഗോളി ജിയാന്‍ലൂയിജി ഡൊന്നരുമ

ലണ്ടന്‍: യൂറോ കപ്പിന്റെ ചരിത്രത്തിലാദ്യമായി ടൂര്‍ണമെന്റിന്റെ താരമാകുന്ന ആദ്യ ഗോള്‍ കീപ്പറായി ഇറ്റലിയുടെ ജിയാന്‍ലൂയിജി ഡൊന്നരുമ. ഇംഗ്ല ണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ഇറ്റലി കിരീടം നേടിയതിന് പിന്നാലെയാണു ഡൊന്നരുമ ടൂര്‍ണമെന്റിന്റെ താരമായത്.


സെമി ഫൈനലിലും ഫൈനലിലും ടൈ ബ്രേക്കറില്‍ നിര്‍ണായക രക്ഷപെടുത്തലുകള്‍ നടത്തി ഡൊന്നരുമ ഇറ്റലിയെ ജയിപ്പിച്ചിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ സാഞ്ചോ, സാക എന്നിവരുടെ കിക്കുകളും രക്ഷപെടുത്തി. ഈ യൂറോ കപ്പില്‍ നാല് ഗോളുകള്‍ മാത്രമാണ് ഡൊന്നരുമ വഴങ്ങിയത്. ഒരു മത്സരത്തില്‍ പോലും ഒന്നില്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →