ന്യൂഡല്‍ഹി: കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയ സഹമന്ത്രിയായി റാവു ഇന്ദര്‍ജിത് സിംഗ് ചുമതലയേറ്റു. പതിനേഴാം ലോകസഭയിലെ ഹരിയാനയിലെ ഗുഡ്ഗാവ് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ സിംഗ് നേരത്തെ ആസൂത്രണ കാര്യ മന്ത്രാലയത്തിന്റെയും സ്റ്റാറ്റിസ്റ്റിക്‌സ്, പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയായിരുന്നു. 71കാരനായ സിംഗ് ഔദ്യോഗിക ജീവിതത്തില്‍ അഭിഭാഷകനാണ്. ഇത് അഞ്ചാം തവണയാണ് അദ്ദേഹം പാര്‍ലമെന്റ് അംഗമാവുന്നത്.
കേന്ദ്രമന്ത്രിയായി റാവു ഇന്ദര്‍ജിത് സിംഗ് ചുമതലയേറ്റു
