കോപാ അമേരിക്ക: റെക്കോര്‍ഡുകള്‍ തിരുത്താന്‍ മെസി

റിയോ ഡി ജനീറോ: കോപാ അമേരിക്ക ഫൈനലില്‍ മുന്‍കാല റെക്കോര്‍ഡുകള്‍ക്ക് ഇളക്കം തട്ടിയേക്കാം. അര്‍ജന്റീന്‍ താരം ലയണല്‍ മെസി ഫൈനലില്‍ കളിക്കുന്നതോടെ ചിലിയുടെ സെര്‍ജിയോ ലിവിങ്സ്റ്റണിന്റെ റെക്കോഡിന് ഒരു അവകാശി കൂടിയാകും. ഈ സീസണ്‍ തുടങ്ങും മുമ്പ് മെസി കോപയില്‍ 27 മത്സരങ്ങള്‍ കളിച്ചിരുന്നു. അര്‍ജന്റീനയുടെ തന്നെ ഷാവിയര്‍ മഷ്രാനോയെ മെസി മറികടന്നിരുന്നു.

കോപാ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന ബ്രസീലിന്റെ സിസിഞ്ഞോ, അര്‍ജന്റീനയുടെ നോര്‍ബെര്‍ട്ടോ മെന്‍ഡസ് (17) എന്നിവരുടെ റെക്കോഡിനും ഒരു പക്ഷേ ഇളക്കം തട്ടിയേക്കാം. ആറ് കോപകളിലായി മെസി ഇതുവരെ 13 ഗോളുകളടിച്ചു. ഈ സീസണിലെ ആറു മത്സരങ്ങളിലായി നാലു ഗോളുകളാണ് അടിച്ചിട്ടത്.അര്‍ജന്റീനയുടെയും ബാഴ്സലോണയുടെ സഹതാരമായിരുന്ന ഷാവിയര്‍ മഷ്രാനോയുടെ (147) അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങളെന്ന റെക്കോഡ് നേരത്തെ മെസി തിരുത്തിയിരുന്നു. കൂടാതെ ആറ് കോപാ അമേരിക്കന്‍ എഡിഷനുകളില്‍ പങ്കെടുക്കുന്ന ആദ്യ അര്‍ജന്റീന താരമാണു മെസി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →